ദേശീയ ദിനാഘോഷം: ആവേശമായി ചങ്ങാതിക്കൂട്ടം

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:58 pm

ഷാര്‍ജ: യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് കെ എസ് എസ് പി ഷാര്‍ജയില്‍ കുട്ടികളുടെ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. പഠനം പാല്‍പായസം എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ബാലവേദികളുടെ തുടര്‍ച്ചയായാണ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്. നൂറ്റിയമ്പതില്‍പരം കുട്ടികള്‍ ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി. ശാസ്ത്രമൂല, കൗതുകമൂല, സാംസ്‌കാരിക മൂല എന്നിങ്ങനെ വിവിധ മേഖലകളായി തിരിഞ്ഞുകൊണ്ട് വിനോദത്തിലൂടെ അറിവും സാമൂഹികബോധവും വളര്‍ത്താന്‍ ഉതകുന്ന ലഘുപരീക്ഷണങ്ങളും ശാസ്ത്ര മാജിക്കുകളും, തെങ്ങ് ഓല കൊണ്ടും പേപ്പര്‍ കൊണ്ടുമുള്ള വിവിധ ക്രാഫ്റ്റുകളുടെ നിര്‍മാണം, നാടക പരിശീലനവുമെല്ലാം ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി നടന്നു.