മേലടി ഉപജില്ലയില്‍ ജി വി എച്ച് എസ് എസ് പയ്യോളിയും ജി വി എച്ച് എസ് എസ് മേപ്പയ്യൂരും സംയുക്ത ചാമ്പ്യന്മാര്‍

Posted on: December 5, 2014 9:23 am | Last updated: December 5, 2014 at 9:23 am

പയ്യോളി: മേലടി ഉപജില്ലാ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി വി എച്ച് എസ് എസ് പയ്യോളിയും ജി വി എച്ച് എസ് എസ് മേപ്പയ്യൂരും സംയുക്ത ചാമ്പ്യന്മാരായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി വി എച്ച് എസ് എസ് മേപ്പയ്യൂരാണ് ചാമ്പ്യന്മാര്‍. സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരവും വന്മുകം ഗവ. സെക്കന്‍ഡറി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങല്‍ നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി വി എച്ച് എസ് എസ് പയ്യോളിയും സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
യു പി വിഭാഗത്തില്‍ വിളയാട്ടൂര്‍ എളമ്പിലാട് എ യു പി സ്‌കൂളും കണ്ണോത്ത് യു പി സ്‌കൂളും ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. സി കെ ജി ചിങ്ങപുരവും ജി എച്ച് എസ് ചെറുവണ്ണൂരും രണ്ടാം സ്ഥാനം നേടി. തൃക്കോട്ടൂര്‍ എ യു പിയും കീഴൂര്‍ എ യു പിയുമാണ് മൂന്നാം സ്ഥാനത്ത്. എല്‍ പി വിഭാഗത്തില്‍ ചെറുവണ്ണൂര്‍ എല്‍ പിക്കാണ് ചാമ്പ്യന്‍ഷിപ്പ്. വിരഞ്ചേരി എല്‍ പി രണ്ടാം സ്ഥാനത്തെത്തി. വന്മുകം കോടിക്കല്‍ എ എം യു പി സ്‌കൂളും ഗവ. എം എല്‍ പി സ്‌കൂള്‍ ആവളയും മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ ജി വി എച്ച് എസ് എസ് മേപ്പയ്യൂരാണ് ചാമ്പ്യന്മാര്‍. സി കെ ജി എം എച്ച് എസ് ചിങ്ങപുരം രണ്ടാം സ്ഥാനവും ഗവ. സെക്കന്‍ഡറി സ്‌കൂള്‍ വന്മുകം മൂന്നാം സ്ഥാനവും നേടി.