ബംഗലൂരൂ: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 16 ന്റെ വിക്ഷേപണം മാറ്റി വെച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് പോര്‍ട്ടില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് എട്ടിന് നടത്താനിരുന്ന വിക്ഷേപണമാണ് മാറ്റിവെച്ചത്. പുതിയ വിക്ഷേപണ സമയം പിന്നീട് തീരുമാനിക്കുമെന്നും ജി സാറ്റിന് സാങ്കേതിക തകരാറുകള്‍ ഒന്നുമില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്‍സാറ്റ് 3യ്ക്ക് പകരമായിരിക്കും പ്രവര്‍ത്തിക്കുക. 48 ട്രാന്‍സ്‌പോണ്ടറുകളാണ് ജി സാറ്റ് 16 വഹിക്കുന്നത്.