മോദിക്ക് ഒബാമയുടെ അഭിനന്ദനം

Posted on: December 5, 2014 4:32 am | Last updated: December 4, 2014 at 11:20 pm

modi-obamaന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചു. ഉദ്യോഗസ്ഥരുടെ ആലസ്യം അവസാനിപ്പിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ഒബാമ പറഞ്ഞു.
അമേരിക്കയുടെയും ലോക രാഷ്ട്രങ്ങളുടെയും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വട്ട മേശ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് ‘മാന്‍ ഓഫ് ആക്ഷന്‍’ എന്ന് മോദിയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഏത് വലിയ പദ്ധതികളും വിജകരമായി പൂര്‍ത്തിയാക്കുന്നതില്‍ പൂര്‍ണമായി പ്രയത്‌നിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് ഒബാമ പറഞ്ഞു. രാജ്യത്തെ നയിക്കുന്നത് കരുത്തനായ നേതാവാണെന്നും ഉദ്യോഗസ്ഥര്‍ ആലാസ്യത്തിലിരിക്കാന്‍ അനുവദിക്കാതെ പ്രവൃത്തിയില്‍ സന്നദ്ധരാക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ഇതാണ് വലിയ പദ്ധതികള്‍ കാല താമസം കൂടാതെ വിജകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പത്ത് ദിവസത്തെ വിദേശ പര്യടനത്തിനിടയില്‍ രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യാതിഥിയായി ഒബാമയെ ക്ഷണിച്ചിരുന്നു. ഒബാമ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ അമേരിക്കയില്‍ നിന്ന് ജോലി ചെയ്യാന്‍ യൂറോപ്പിലേക്കും, ജപ്പാനിലേക്കും പോയിട്ടുണ്ട്. വിപണിയില്‍ അടിയന്തരമായി വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക രംഗത്ത് അമേരിക്കയുടെ ആധിപത്യം തുടരുകയാണ്. സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ പുത്തന്‍ നയങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്റെ വളര്‍ച്ച അതിശയിപ്പിക്കും വിധമാണെന്നും പ്രധാനമന്ത്രി ആബെയെ അഭിനന്ദിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂനിയനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളും, നാണ്യപ്പെരുപ്പവുമാണ്. യൂറോപ്യന്‍ യൂനിയന്‍ നാണ്യപ്പെരുപ്പം കുറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈന അവരുടെ മാതൃകയില്‍ നിന്ന് മാറ്റം കൊണ്ട് വന്നിട്ടുണ്ടെന്നും സാമ്പത്തിക സ്ഥിതി കരുത്തായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.