യോജിച്ച ഇരിപ്പിടമില്ല: കരുണാനിധി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: December 4, 2014 11:27 pm | Last updated: December 4, 2014 at 11:27 pm

karunanidhiചെന്നൈ: തന്നെപ്പോലെ വൈകല്യമുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നോരോപ്പിച്ച് ഡി എം കെ നേതാവ് കരുണാനിധി ക്ഷുഭിതനായി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. രോഗാതുരനായ കരുണാനിധി വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് പ്രത്യേകം ഇരിപ്പിടം സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം പ്രതിഷേധാത്മകമായി കരുണാനിധി പുറത്തേക്കിറങ്ങുകയായിരുന്നു. 50 വര്‍ഷത്തോളം എം എല്‍ എ യായും മന്ത്രിയായും മുഖ്യമന്ത്രിയായും സേവനം ചെയ്ത തനിക്ക് നീതി നിഷേധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.