കലാശ്രേഷ്ഠ പുരസ്‌കാരം കെപിഎസി ലളിതക്ക്‌

Posted on: December 4, 2014 9:19 pm | Last updated: December 4, 2014 at 9:19 pm

KPAC LALITHAതിരുവനന്തപുരം;ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള കലാശ്രേഷ്ഠ പുരസ്‌കാരം നടി കെപിഎസി ലളിതയ്ക്ക്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നടന്‍ ജി.കെ പിള്ള അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിശ്ചയിച്ചതെന്ന് വര്‍ക്കല പാളയംകുന്ന് ഗുരുമന്ദിരം കമ്മിറ്റി അറിയിച്ചു. ഈ മാസം 7ന് പുരസ്‌കാരം വിതരണം ചെയ്യുമെന്നും സമിതിയംഗം വി അനില്‍കുമാര്‍ അറിയിച്ചു.