ഇന്ത്യാ ഫെസ്റ്റ്: ശൈഖ് നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യും

Posted on: December 4, 2014 6:00 pm | Last updated: December 4, 2014 at 6:50 pm

അബുദാബി: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അബുദാബി സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യ ഫെസ്റ്റ് ഇന്ന് വൈകുന്നേരം ഏഴിന് യു എ ഇ സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യും. യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, പത്മശ്രീ എം എ യൂസുഫലി പങ്കെടുക്കും. വൈകുന്നേരം നാലിനാണ് ഫെസ്റ്റ് ആരംഭിക്കുന്നത്. പത്ത് വിഭാഗങ്ങളിലായി നൂറ്റി മുപ്പതോളം സ്റ്റാളുകളിലാണിത്. എട്ട് മണിക്ക് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തെരുവ് ജാലവിദ്യക്കാരുടെ പ്രകടനങ്ങള്‍ അരങ്ങേറും. തുടര്‍ ദിവസങ്ങളില്‍ ഗാനമേള, വിവിധ രാജ്യത്തിന്റെ സ്ഥാനപതി കാര്യാലയങ്ങള്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും.