കൃഷ്ണയ്യര്‍ അസാധാരണ മനുഷ്യനായിരുന്നുവെന്ന് പ്രധാനമന്ത്രി

Posted on: December 4, 2014 6:29 pm | Last updated: December 5, 2014 at 12:02 am

modi-krishna iyerന്യൂഡല്‍ഹി: മികച്ച അഭിഭാഷകനും പ്രശസ്ത നിയമജ്ഞനും അവിശ്വസനീയ തത്വജ്ഞാനിയുമായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ സര്‍വ്വോപരി ഒരു അസാധാരണ മനുഷ്യനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ സംസാരിക്കുമ്പോഴെല്ലാം രാജ്യത്തിന്റെ നന്‍മക്ക് വേണ്ടിയായിരുന്നു കൃഷ്ണയ്യര്‍ സംസാരിച്ചതെന്ന് മോദി ടിറ്ററില്‍ കുറിച്ച അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

എപ്പോഴും അത്യധികം ഉത്സാഹിയായ അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം. സവിശേഷമായ ബന്ധമാണ് തനിക്ക് കൃഷ്ണയ്യരുമായി ഉണ്ടായിരുന്നതെന്ന് മോദി അനുസ്മരിച്ചു. എന്റെ മനസ്സ് അദ്ദേഹവുമായുള്ള സംഭാഷണങ്ങളിലേക്ക് പോകുകയാണ്. ഉള്‍ക്കാഴ്ച്ചയുള്ള വാക്കുകളായിരുന്നു അദ്ദേഹം എനിക്ക് എഴുതിയിരുന്നത്-മോദി ട്വിറ്റ് ചെയ്തു.