മാനാഞ്ചിറ ഗവ. മോഡല്‍ സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതി തുടങ്ങി

Posted on: December 4, 2014 9:39 am | Last updated: December 4, 2014 at 9:39 am

കോഴിക്കോട്: മാനാഞ്ചിറ ഗവ. മോഡല്‍ സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതി തുടങ്ങി. സ്‌കൂള്‍ ലീഡര്‍ കെ ബാദ്ഷാക്ക് പത്രം നല്‍കി അപ്പോളോ ഗോള്‍ഡ് എച്ച് ആര്‍ മാനേജര്‍ എം കെ കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍ അക്ഷരദീപം പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് കെ ലീല ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് കെ മൊയ്തീന്‍ കോയ, വൈസ് പ്രസിഡന്റ് ജി ആസിഫ്, ഫൈസല്‍ മാസ്റ്റര്‍ സംബന്ധിച്ചു.