Connect with us

Kerala

പക്ഷിപ്പനി: പച്ചക്കറി വില കുതിക്കുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില റെക്കോര്‍ഡിലേക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ പച്ചക്കറികള്‍ക്ക് മുപ്പത് ശതമാനത്തോളമാണ് വില വര്‍ധിച്ചത്. പക്ഷിപ്പനിക്ക്പുറമെ ഉത്സവ സീസണും വിലവര്‍ധനവിനിടയാക്കി. ഇന്ധനവിലയില്‍ കാര്യമായ കുറവുണ്ടായിട്ടും വില കുറയാത്തത് വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലാത്തതിനാലാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മണ്ഡലകാലത്ത് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിക്കുന്നത് സാധാരണമാണ്. എന്നാല്‍, ഇക്കുറി പക്ഷിപ്പനി കൂടി വന്നതോടെ ഭൂരിപക്ഷം പേരും പച്ചക്കറികളെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് വിലക്കയറ്റത്തിന് മറ്റൊരു കാരണം. നേരത്തെ ഇന്ധന വിലവര്‍ധനവും ട്രക്ക് സമരവുമെല്ലാം പച്ചക്കറി വില കുതിച്ചുയരുന്നതിന് കാരണമായിരുന്നു.
അതിനിടയിലാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പച്ചക്കറിയില്‍ തൊട്ടാല്‍ കൈ പൊള്ളു അവസ്ഥയാണ്. വിവിധ തരം പച്ചക്കറികള്‍ക്ക് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇരുപത് മുതല്‍ മുപ്പത് രൂപ വരെയാണ് വില കൂടിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നപച്ചക്കറികള്‍ക്കാണ് തീവില. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതായതോടെ കച്ചവടക്കാരാണ് തേന്നിയ പോലെ വില ഈടാക്കുന്നത്.
ഓക്ടോബറിന് ശേഷം മൂന്ന് തവണയായി ഡീസല്‍ വിലയില്‍ അഞ്ച് രൂപയിലധികം കുറവുണ്ടായിട്ടും അവശ്യവസ്തുക്കളുടെ വിലയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ഇതിനിടെ പക്ഷിപനിയെ തുടര്‍ന്ന് ഇറച്ചിക്കോഴി വിലയില്‍ വന്‍ ഇടിവും സംഭവിച്ചിട്ടുണ്ട്. കിലോക്ക് 35 രൂപ മുതല്‍ 50 രൂപവരെയാണ് വിവിധ സ്ഥലങ്ങളില്‍ കോഴിയുടെ വില. വിലയിടിഞ്ഞതു മൂലം പല സ്ഥലങ്ങളിലും വില്‍പ്പന വര്‍ധിച്ചിരിക്കുകയാണ്. പച്ചക്കറിയോടൊപ്പം മത്സ്യത്തിനും വില കൂടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest