അഴിമതി: ഇന്ത്യ നില മെച്ചപ്പെടുത്തി

Posted on: December 3, 2014 10:59 pm | Last updated: December 3, 2014 at 10:59 pm

curreptionന്യൂഡല്‍ഹി: 175 രാജ്യങ്ങളുള്‍പ്പെടുന്ന അഴിമതി വിവര സൂചികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 94ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം 85ാം സ്ഥാനത്തെത്തി.
92 മാര്‍ക്കോടെ ഡെന്‍മാര്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അഴിമതി നടന്ന രാജ്യമായി. കഴിഞ്ഞ തവണയും ഈ സ്ഥാനത്ത് ഡെന്‍മാര്‍ക്കായിരുന്നു. കേവലം എട്ട് മാര്‍ക്ക് നേടിയ സോമാലിയയും ഉത്തര കൊറിയയുമാണ് അവസാന സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 80ാം സ്ഥാനത്തുണ്ടായിരുന്ന ചൈന ഇത്തവണ നൂറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇന്ത്യയുടെ മറ്റ് അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളും 125ാം സ്ഥാനത്താണ്. ഭൂട്ടാന് 30ാം സ്ഥാനമുണ്ട്. ഇന്ത്യയോടൊപ്പം 85ാം സ്ഥാനത്താണ് ശ്രീലങ്കയും. വളരെ താഴ്ന്ന പ്രകടനം കാഴ്ച വെച്ച അഫ്ഗാനിസ്ഥാന്‍ 174ാം സ്ഥാനത്താണ്.
2013ല്‍ 36 പോയിന്റോടെ 94ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് പോയിന്റിന്റെ വര്‍ധനവോടെ 38 പോയിന്റ് നേടിയാണ് 85ാം സ്ഥാനത്തെത്തിയത്.