സ്മാര്‍ട് ഫോണുകള്‍ക്ക് ഇനിയും വില കുറയും

Posted on: December 3, 2014 7:37 pm | Last updated: December 3, 2014 at 7:37 pm

smart phone...സ്മാര്‍ട് ഫോണുകള്‍ക്ക് ഇനിയും വിലകുറയുമെന്ന് പഠനം. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷനാണ് പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാമാന്യം സൗകര്യങ്ങളുള്ള ഫോണുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ വില വീണ്ടും കുറയുമെന്നും 2018ല്‍ 6300 രൂപ ശരാശരി വിലയിലെത്തുമെന്നും പഠനം പറയുന്നു.

2018 ആവുമ്പോഴേക്കും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകള്‍ മാര്‍ക്കറ്റിന്റെ 80 ശതമാനം പിടിച്ചടക്കും. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരാനുള്ള സാധ്യത കുറവാണ്. അതേസമയം ആപ്പിള്‍ ഫോണുകളുടെ വില കുറയില്ലെന്നും പഠനം പറയുന്നു.