അബുദാബി: ദേശീയ ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ ഫോറം അബുദാബിയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സമാഹരിച്ച 43 കാര്‍ട്ടണ്‍ വസ്ത്രങ്ങള്‍ മുസഫ്ഫ റെഡ്ക്രസന്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ സാഹിക്ക് കൈമാറി. സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, സെക്രട്ടറി നിസാറുദ്ദീന്‍, രവിമേനോന്‍, അബ്ദുല്‍ അസീസ്‌മൊയ്തീന്‍, അനൂപ് നമ്പ്യാര്‍, മുജീബ്, സന്തോഷ്, അനീഷ് ബാസി നേതൃത്വം നല്‍കി.
ഇന്ന് രാത്രി ഏഴിന് ലുലു ഗ്രൂപ്പുമായി സഹകരിച്ച് മുസഫ്ഫ ക്യാപിറ്റല്‍ മാളില്‍ 300 കുട്ടികള്‍ പങ്കെടുക്കുന്ന മത്സരങ്ങളും വിവിധ കലാപരിപാടികളും നടക്കും. പ്രമുഖര്‍ പങ്കെടുക്കും.