പാര്‍ലമെന്റില്‍ മലയാളത്തില്‍ പ്രസംഗിച്ച് ഇന്നസെന്റ്

Posted on: December 3, 2014 3:00 pm | Last updated: December 4, 2014 at 12:00 am

innocentന്യൂഡല്‍ഹി: നടന്‍ ഇന്നസെന്റ് എംപിയുടെ മലയാള പ്രസംഗം ലോക്‌സഭയില്‍ ശ്രദ്ധേയമായി. ദുരിത ജീവിതം നയിക്കുന്ന അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രസംഗം. എന്നാല്‍ ഇതിനിടെ മലയാളം മനസ്സിലാകാതിരുന്ന സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇടപെട്ടു. മലയാളം തര്‍ജമ ചെയ്യാന്‍ സഭയില്‍ സൗകര്യമില്ലെന്നും ആരെങ്കിലും തര്‍ജമ ചെയ്യാന്‍ തയ്യാറുണ്ടോ എന്നും ചോദിച്ചു. മലയാളം തര്‍ജമ ലഭ്യമാണെന്ന് മറ്റു കേരള എംപിമാര്‍ സ്പീക്കറെ അറിയിച്ചു. തുടര്‍ന്ന് ഇന്നസെന്റ് മലയാളത്തില്‍ തന്നെ പ്രസംഗം തുടര്‍ന്നു.