Connect with us

International

യു എസ് പോലീസിലെ 'സൈനിക വത്കരണം': എതിര്‍പ്പുമായി ഒബാമയും

Published

|

Last Updated

വാഷിംഗ്ടണ്‍: പോലീസ് വകുപ്പിലെ അക്രമവാസന അവസാനിപ്പിക്കാന്‍ ഫെഡറല്‍ ഏജന്‍സിയോട് ശക്തമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒബാമ ആവശ്യപ്പെട്ടു. യു എസിലെ പോലീസ് വകുപ്പ് സൈനികവത്കരിക്കാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശമാണ് തേടിയത്. മിസൂരിയിലെ ഫെര്‍ഗുസനില്‍ നിരായുധനായ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒബാമയുടെ നിര്‍ദേശം. ഇത്തരം നടപടികളില്‍ പോലീസ് ശരീരത്തില്‍ ക്യാമറ ധരിക്കുന്ന രീതിയെ അദ്ദേഹം പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. കറുത്ത വര്‍ഗക്കാരനെ വെടിവെച്ചതില്‍ ഫെര്‍ഗൂസനിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. പോലീസ്, പൗരാവകാശ പ്രവര്‍ത്തകര്‍, പ്രദേശിക നേതാക്കള്‍ എന്നിവരുമായി വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പോലീസിനെതിരെ ഉണ്ടായ വിമര്‍ശങ്ങളില്‍ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ഫെര്‍ഗൂസനില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ ഒബാമക്കെതിരിലും വന്‍ പ്രതിഷേധങ്ങളാണ് ഉയരുന്നത്. വെടിവെപ്പ് നടത്തിയ പോലീസുകാരനെ ചാര്‍ജ് ചെയ്യാതിരുന്ന ജൂറിയുടെ തീരുമാനമാണ് ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കിയത്. 12 വാണിജ്യ കെട്ടിടങ്ങള്‍ ഇതില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സിവിലിയന്‍ നടപടികളില്‍ പോലീസ് ക്യാമറ ധരിക്കണമെന്നും ഇതിനായി ജനസമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിനുള്ള പാക്കേജില്‍ നിന്ന് പണം അനുവദിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Latest