അനില്‍ സിന്‍ഹ പുതിയ സിബിഐ ഡയറക്ടര്‍

Posted on: December 2, 2014 11:48 pm | Last updated: December 3, 2014 at 5:35 pm

New-cbi-chief-anil-sinha-ന്യൂഡല്‍ഹി: അനില്‍ സിന്‍ഹയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. നിലവിലെ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ് അനില്‍ സിന്‍ഹ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുത്ത ചുരുക്കപ്പട്ടികയില്‍ അനില്‍ സിന്‍ഹയുടെ പേരും ഉണ്ടായിരുന്നു. ബിഹാറില്‍ നിന്നുള്ള ഐപിഎസ് ഓഫീസറാണ് അദ്ദേഹം. പ്രത്യേക സുരക്ഷാ സംഘത്തിന്റെ ഡിഐജിയായും ഐജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ അഡീഷനല്‍ സെക്രട്ടറിയായും അനില്‍ സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ALSO READ  കവിയൂര്‍ കേസ് ഇനിയും അന്വേഷിക്കാനില്ല; തുടരന്വേഷണ ഉത്തരവ് റദ്ദാക്കണം: സിബിഐ കോടതിയില്‍