Connect with us

Kozhikode

കൊളത്തറ ആത്മവിദ്യാസംഘം യു പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതി തുടങ്ങി

Published

|

Last Updated

കൊളത്തറ: ചെറുവണ്ണൂര്‍ കൊളത്തറ ആത്മവിദ്യാസംഘം യു പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ ലീഡര്‍ സി സജിന് പത്രം നല്‍കി അപ്പോളോ ഗോള്‍ഡ് കോര്‍പറേറ്റ് ഓഫീസ് ക്യാഷ് ഹെഡ് എം കെ അബ്ദുര്‍റഹീം ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകന്‍ ജോയ് വര്‍ഗീസ്, ഷീല ജോസഫ്, അബ്ദുല്‍ഗഫൂര്‍, പുഷ്പലത, അക്ബര്‍ കുനിയില്‍, സിറാജ് സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍, എന്‍ പി കെ നൗഷാദ്, മാലിക് ഉസ്മാന്‍, അഷ്‌റഫ് സഅദി സംബന്ധിച്ചു.