ഫിഫ ബാലന്‍ഡി ഓര്‍ പുരസ്‌കാരം: അന്തിമ പട്ടികയായി

Posted on: December 2, 2014 11:01 am | Last updated: December 2, 2014 at 11:01 am

ballondorഫിഫ ബാലന്‍ഡി ഓര്‍ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നവരുടെ അന്തിമ പട്ടികയായി. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറും ആദ്യമായി പട്ടികയില്‍ ഇടം നേടി. നിലവിലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലയണല്‍ മെസി നാല് തവണ പുരസ്‌കാരം നേടിയിട്ടുണ്ട്.
ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രകടനവും ബയേണ്‍ മ്യൂണിക്കിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതുമാണ് ന്യൂയറിന് അന്തിമപട്ടികയില്‍ ഇടം നേടിക്കൊടുത്തത്. 2015 ജനുവരി 12നാണ് പുരസ്‌കാര പ്രഖ്യാപനം.