National
പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈലും വിലക്കണമെന്ന് ഹിന്ദു മഹാസഭ

ഹിസാര്‍: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അശ്ശീലത ഒഴിവാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും വിലക്കണമെന്ന് ഹിന്ദു മഹാസഭ. പെണ്‍കുട്ടികളുടെ മോശം വസ്ത്രധാരണമാണ് ബലാല്‍സംഗങ്ങള്‍ക്ക് കാരണമാവുന്നത്. ഇതിന് തടയിടണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തണം. മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാതെ ദേഹം മുഴുവന്‍ മറക്കുന്ന തരത്തിലാവണം പെണ്‍കുട്ടികളുടെ വസ്ത്രധാരണം. പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ദുപ്പട്ട ധരിക്കണമെന്നും അഖില ഭാരത ഹിന്ദു മഹാസഭ ഉപാധ്യക്ഷന്‍ ധരംപാല്‍ സിവാച്ച് പറഞ്ഞു.
---- facebook comment plugin here -----