ബാര്‍കോഴ: മാണിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പ്രതിപക്ഷം

Posted on: December 1, 2014 10:46 am | Last updated: December 2, 2014 at 12:06 am

Niyamasabhaതിരുവനന്തപുരം: ധനമന്ത്രി കെഎം മാണി ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് കോഴ വാങ്ങിയെന്ന ബാറുടമകളുടെ ആരോപണത്തിന് തെളിവുകളുമായി പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച സിഡി മേശപ്പുറത്ത് വച്ചത്. എന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ ഇത്തരം തെളിവുകള്‍ സഭയില്‍ ഹാജരാക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.
രണ്ടുഘട്ടങ്ങളിലായാണ് മാണിക്ക് കോഴ നല്‍കിയതെന്ന് കോടിയേരി പറഞ്ഞു. ആദ്യം 15 ലക്ഷവും പിന്നീട് 35 ലക്ഷവും നല്‍കി. ബിജുരമേശിന്റെ കെ എല്‍ 1 ബി 7878 നമ്പര്‍ കാറിലെത്തിയാണ് കോഴ നല്‍കിയത്. ഏപ്രില്‍ രണ്ടിന് രാവിലെ 6.30ന് മാണിയുടെ വീട്ടിലെത്തിയാണ് കോഴ നല്‍കിയത്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടേയും ചീഫ് വിപ്പ് പിസി ജോര്‍ജിന്റേയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ALSO READ  വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ വന്‍ അഴിമതി; പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്