Connect with us

Malappuram

ഉപജില്ലാ കലോത്സവങ്ങള്‍ക്ക് തുടക്കം

Published

|

Last Updated

കൊണ്ടോട്ടി: ഉപജില്ലാ കലോത്സവം കൊളപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഹമ്മദുണ്ണിഹാജി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം ടി വി ഇബ്‌റാഹീം മുഖ്യ പ്രഭാഷണം നടത്തി. പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
എടപ്പാള്‍: ഉപജില്ലാ കലോത്സവം ഇന്ന് മുതല്‍ നാല് വരെ തീയ്യതികളില്‍ എടപ്പാള്‍ ജി എച്ച് എസ് എസില്‍ നടക്കും. മേളയിലെ കലാമത്സരങ്ങളുടെ ഉദ്ഘാടനം ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് ശുകപുരം ദിലീപ് നിര്‍വഹിക്കും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിക്കും. ഇന്ന് കാലത്ത് ഒമ്പത് മണിക്ക് 16 വേദികളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. സംസ്‌കൃതോത്സവും അറബി സാഹിത്യോത്സവും മേളയോടൊപ്പം വിവിധ വേധികളില്‍ വെച്ച് നടക്കും.
തേഞ്ഞിപ്പലം: വേങ്ങര ഉപ ജില്ലാ സ്‌കൂള്‍ കലോത്സവം കാലിക്കറ്റ് സര്‍വ്വകലാശാലാ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് മുതല്‍ നാല് ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാല് മണിക്ക് കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ കുഞ്ഞു അധ്യക്ഷത വഹിക്കും. കൈരളി പട്ടുറുമാല്‍ ജൂറി അംഗം ഫിറോസ് ബാബു മുഖ്യ അഥിതിയായിരിക്കും. കലോത്സവം നാലിന് സമാപിക്കും. എട്ട് വേദികളിലായാണ് മത്സരം നടക്കുന്നത്. 324 ഇനങ്ങളിലായി 3816 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മൂന്ന് മണിക്ക് സംസ്‌കാരിക ഘോഷ യാത്ര കോഹിനൂരില്‍ നിന്നും ആരംഭിക്കും. പത്ര സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കള്ളിയില്‍ ഫിറോസ്, എ ഇ ഒ. കെ വീരാന്‍ കുട്ടി, കെ ജയദേവന്‍, കെ പാര്‍വ്വതി, എം പി ഫസല്‍, ടി പി മുഹമ്മദ് ഉസ്മാന്‍, സി എം കെ മുഹമ്മദ്, കെ എം അബ്ദുല്‍ കരീം, തോമസ് മാളിയേക്കല്‍ പങ്കെടുത്തു.
വളാഞ്ചേരി: ആതവനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തില്‍ എ എല്‍ പി എസ് പൈങ്കണ്ണൂര്‍ സ്‌കൂള്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ ചാമ്പ്യന്മാരായി. മര്‍കസ് പ്രൈമറി സ്‌കൂള്‍ ആതവനാട് രണ്ടാം സ്ഥാനവും റഹ്മാനി പ്രൈമറി സ്‌കൂള്‍ രണ്ടത്താണി മൂന്നാം സ്ഥാനവും നേടി. ആദ്യമായാണ് പ്രീ പ്രൈമറി കലോത്സവം ഉപജില്ലാ കലോത്സവത്തിനോടൊപ്പം നടക്കുന്നത്. കലോത്സവം രണ്ട് നാള്‍ പിന്നിട്ടപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി എച്ച് എസ് എസ് ആതവനാടും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയവും യു പി വിഭാഗത്തില്‍ എന്‍ ഐ എ യു പി സ്‌കൂള്‍ കഴുത്തല്ലൂരും എല്‍ പി വിഭാഗത്തില്‍ ജി എല്‍ പി എസ് വടക്കുമ്പുറവും മുന്നിട്ട് നില്‍ക്കുന്നു.
മഞ്ചേരി: 19-ാമത് കിഴിശ്ശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പൂക്കൊളത്തൂര്‍ സി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ വി അബൂട്ടി, എ എം അബൂബക്കര്‍ പ്രസംഗിച്ചു. മേള ഈ മാസം മൂന്നിന് സമാപിക്കും.

---- facebook comment plugin here -----

Latest