ബിട്ടനില്‍ മുസ്‌ലിംകള്‍ക്ക് തൊഴില്‍ രംഗത്ത് കടുത്ത വിവേചനം

Posted on: December 1, 2014 4:31 am | Last updated: November 30, 2014 at 10:32 pm

ലണ്ടന്‍: ജോലി രംഗത്ത് ബ്രിട്ടനിലെ മുസ്‌ലിംകള്‍ കടുത്ത വിവേചനം നേരിടുന്നതായി പഠനം. ബ്രിട്ടനിലെ മറ്റുന്യൂനപക്ഷങ്ങള്‍ നേരിടുന്നതിനേക്കാള്‍ കടുത്ത വിവേചനമാണ് ഇവിടുത്തെ മുസ്‌ലിംകള്‍ നേരിടുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഒരേപ്രായത്തിലുള്ള ബ്രിട്ടീഷ് ക്രിസ്ത്യന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന ജോലിയില്‍ 76 ശതമാനം കുറവുണ്ട്. മുസ്‌ലിംകളോടുള്ള ശത്രുതയും പൊതുവില്‍ ലോകത്ത് പടര്‍ന്നുപിടിക്കുന്ന ഇസ്‌ലാമോ ഫോബിയയും ഇതിന് കാരണമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി.