Connect with us

Gulf

ദേശീയ ദിനാഘോഷം; അബുദാബിയില്‍ പരിപാടികളേറെ

Published

|

Last Updated

അബുദാബി: 43-ാമത് യു എ ഇ ദേശീയദിനാഘോഷം അബുദാബിയില്‍ വിപുലം. വിവിധ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. സ്വദേശികളും വിദേശികളും പങ്കാളികളാണ്. അബുദാബി ട്രാന്‍സ്‌കോയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ജീവനക്കാരും മാനേജ്‌മെന്റും സംയുക്തമായി ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളുടെ നിയന്ത്രണത്തിലുള്ള ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ അല്‍ വത്ബ ഹെറിറ്റേജ് വില്ലേജില്‍ ദിവസവും വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്.
ദേശീയ ദിനത്തില്‍ അബുദാബി കോര്‍ണിഷ് കേന്ദ്രീകരിച്ച് നടക്കുന്ന വാഹന റാലിയാണ് ഏറ്റവും വലിയ ആകര്‍ഷണം. ആഘോഷം അതിര് കടക്കാതിരിക്കാന്‍ സര്‍ക്കാര്‍ വിലുലമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
മലയാളികളുടെ നിയന്ത്രണത്തിലുള്ള കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, ഇസ്‌ലാമിക് സെന്റര്‍, കെ എം സി സി എന്നീ സംഘടനകളും വിപുലമായി യു എ ഇ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. വാഹനങ്ങളും നിരത്തുകളും കൊടി-തോരണങ്ങള്‍, വര്‍ണവിളക്കുകള്‍ തുടങ്ങിയവയില്‍ അലങ്കരിച്ചു കഴിഞ്ഞു. ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് അബുദാബി നഗരത്തില്‍ ഗതാഗത മേഖലയില്‍ ട്രാഫിക് പോലീസും വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest