ഐസിസ് ബന്ധം: ആരിഫ് മജീദിനെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു

Posted on: November 29, 2014 2:30 pm | Last updated: November 30, 2014 at 5:48 pm

NIAമുംബൈ: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്നലെ അറസ്റ്റ് ചെയ്ത യുവാവിനെ ഡിസംബര്‍ എട്ട് വരെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലെ കല്യാണ്‍ സ്വദേശിയായ ആരിഫ് മജീദാണ് എന്‍ ഐ എയുടെ പിടിയിലായത്. ഐസിസ് പരിശീലനത്തിനായി ഇറാഖില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് ആരിഫിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ പറഞ്ഞു.

ഐസിസിന്റെ 15 ദിവസത്തെ പരിശീലനക്ലാസില്‍ ഇയാള്‍ പങ്കെടുത്തതായാണ് എന്‍ ഐ എ വെളിപ്പെടുത്തുന്നത്. പിന്നീട് ഇറാഖില്‍ നിന്ന് തുര്‍ക്കിയിലെത്തിയ ആരിഫ് അടിയന്തര യാത്രാ രേഖകകള്‍ കാണിച്ചാണ് മുംബൈയിലേക്ക് തിരിച്ചത്. യുദ്ധ മേഖലയില്‍ നിന്ന് വെടിയേറ്റതായും അതിനാല്‍ വൈദ്യ സഹായം ലഭ്യമാക്കുന്നതിന് സ്വദേശത്തേക്ക് മടങ്ങണമെന്നുമാണ് ഇയാള്‍ അധികൃതരോട് പറഞ്ഞതത്രെ.