Palakkad
ആന എഴുന്നള്ളിപ്പ്: ശില്‍പ്പശാല നടത്തി

പാലക്കാട്: ജില്ലാ പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ്, എസ് പി സി എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആന ഉടമസ്ഥര്‍, ആന പാപ്പാന്മാര്‍, ഉത്സവ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കായി സുരക്ഷിതമായ ആന എഴുന്നെളളിപ്പിനെക്കുറിച്ച് ഏകദിന ശില്‍പ്പശാല ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ടി ആര്‍ ഗിരിജ അധ്യക്ഷത വഹിച്ചു. ഡോ. ബി ബിജു സ്വാഗതവും ഡോ. ജോജു ഡേവിസ് നന്ദിയും പറഞ്ഞു.
ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ജില്ലയില്‍ ആന എഴുന്നെളളിപ്പുകള്‍ സുരക്ഷിതമായി നടത്തുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, നിയമ വശങ്ങള്‍, പോലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ എന്നിവ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. വി സുനില്‍കുമാര്‍ വിശദീകരിച്ചു.
ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിപ്രസാദ് “”പൊതുജനങ്ങളും ഉത്സവ കമ്മിറ്റി അംഗങ്ങളും ആന പാപ്പാന്മാരും ശ്രദ്ധിക്കേണ്ട പൊതുനിയമങ്ങള്‍” സംബന്ധിച്ച് സംസാരിച്ചു.