Connect with us

Thrissur

വികേന്ദ്രീകരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തണം: മന്ത്രി കെ സി ജോസഫ്

Published

|

Last Updated

മുളംകുന്നത്തുകാവ്: അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി പുനര്‍വിചിന്തനത്തിനു വിധേയമാക്കണമെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ്. കിലയില്‍ നടന്നുവരുന്ന ഗ്രാമസ്വരാജ് അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് സംഘിടിപ്പിച്ച ഗാന്ധിയന്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ കൊച്ചുമകള്‍ ഇളാഗാന്ധി അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി വി കല്യാണം മുഖ്യാതിഥിയായിരുന്നു. കില അസി. പ്രൊഫ. ഡോ. ജെ ബി രാജന്‍, ആര്‍ടിസ്റ്റ് എബി എന്‍ ജോസഫ് സംസാരിച്ചു.
സദസ്യര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇളാഗാന്ധിയും, കല്യാണവും മറുപടി നല്‍കി. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചു നടന്ന പാനല്‍ ചര്‍ച്ചയില്‍ ടി ആര്‍ രഘുനന്ദനന്‍, ന്യൂഡല്‍ഹിയിലെ ഐ എസ് എസ് ഡയറക്ടര്‍ ഡോ. ജോര്‍ജ് മാത്യു, കേന്ദ്രപഞ്ചായത്ത് രാജ് അഡീഷനല്‍ സെക്രട്ടറി രശ്മി ശുക്ല ശര്‍മ്മ, ഡോ. ജി പളനിദുരൈ, മീനക്ഷിസുന്ദരം, ഡോ. എസ് കെ സിംഗ് പങ്കെടുത്തു.

Latest