സൗഹാര്‍ദ സംഗമങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കം

Posted on: November 29, 2014 12:59 am | Last updated: November 28, 2014 at 11:59 pm

കോഴിക്കോട്: ‘രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം’ എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സൗഹാര്‍ദ സംഗമങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാക്കും.
മര്‍കസ് സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കിയ സ്‌നേഹജനങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, പ്രൊഫഷണലുകള്‍, നിയമജ്ഞര്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സ്‌നേഹസംഗമങ്ങളാണ് ഡിസംബര്‍ 1 മുതല്‍ 17 വരെ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പാരന്റ്‌സ് മീറ്റിനോടനുബന്ധിച്ചാണ് മര്‍കസ് സൗഹാര്‍ദസംഗമങ്ങള്‍ക്ക് തുടക്കമാകുന്നത്.
സംഗമത്തില്‍ മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പങ്കെടുക്കും. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ കെ അഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പഠന ക്ലാസ് നയിക്കും. പ്രമുഖര്‍ സംബന്ധിക്കും.