Connect with us

International

ഗ്വാണ്ടനാമോയില്‍ നിന്ന് കൂടുതല്‍ പേരെ മോചിപ്പിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് കൂടുതല്‍ പേരെ മോചിപ്പിക്കാന്‍ യു എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ എത്ര പേരെയെന്നോ ഏതൊക്കെ രാജ്യക്കാരെയെന്നോ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടില്ല. കഴിഞ്ഞാഴ്ച ഇവിടെ നിന്ന് രണ്ട് തടവുകാരെ സ്ലോവാക്യയിലേക്കും മൂന്ന് പേരെ ജോര്‍ജിയയിലേക്കും മാറ്റിയിരുന്നു. നിലവില്‍ 143 തടവുകാരാണ് ഗ്വാണ്ടനാമോയിലുള്ളത്. 2002 ലാണ് തടവറ ആരംഭിച്ചത്. പ്രത്യേക തരത്തിലുള്ള തടവുകാരെയാണ് ഈ ജയിലില്‍ പാര്‍പ്പിക്കുകയെന്ന് അന്നത്തെ യു എസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് വ്യക്തമാക്കിയിരുന്നു. ഭരണത്തിലേറിയ ഉടനെ ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്ന് ബരാക് ഒബാമ പ്രഖ്യാപിച്ചിരുന്നെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാനായിട്ടില്ല.