Connect with us

Gulf

അജ്ഞാത മൊബൈല്‍ ഫോണ്‍ കോളുകള്‍ തടയാന്‍ സോഫ്റ്റ് വെയര്‍

Published

|

Last Updated

ദുബൈ: അജ്ഞാത മൊബൈല്‍ ഫോണ്‍ കോളുകള്‍ തടയാന്‍ സോഫ്റ്റ്‌വെയറുമായി ആഗോള കമ്പനി രംഗത്ത്.
ഹോലാ എന്ന പേരിലുള്ള സൗജന്യ സോഫ്റ്റ്‌വെയര്‍ അഞ്ചുലക്ഷം പേര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ന്യൂകോള്‍ ടെലികോം ലിമിറ്റഡ് സി ഇ ഒ നൈജല്‍ ഈസ്റ്റ് വുഡ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരാഴ്ച കൊണ്ട് ഒരു കോടി ആളുകള്‍ ഹോല ഡൗണ്‍ലോഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഹോല ഉപയുക്തമാകുക. ബഹുമുഖ പ്ലാറ്റ് ഫോമാണിത്. മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുമ്പോള്‍ വിളിക്കുന്ന ആളുടെ പേരും സ്ഥലവും മറ്റും വ്യക്തമാക്കപ്പെടും. ഇതു വഴി അജ്ഞാതരുടെയും തട്ടിപ്പുകാരുടെയും ഫോണ്‍വിളി തടയാന്‍ കഴിയുമെന്നും നൈജല്‍ ഈസ്റ്റ് വുഡ് പറഞ്ഞു.
പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലര്‍ക്കും അജ്ഞാത ഫോണ്‍ കോള്‍ ലഭിക്കാറുണ്ട്. ശരാശരി പത്തുകോളില്‍ ഒരു കോള്‍ അനാവശ്യമായിരിക്കും.
ഒരു മാസം ശരാശരി 10,000 കോടി അനാവശ്യ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവ തടയാനും ഹോലാക്ക് കഴിയുമെന്ന് മിനാ മേഖല എം ഡി സിയാദ് റഹാല്‍ വ്യക്തമാക്കി.

Latest