മത വിദ്യാര്‍ഥി സമ്മേളനം നാളെ കാഞ്ഞങ്ങാട്ട്

Posted on: November 28, 2014 12:08 am | Last updated: November 27, 2014 at 11:09 pm

കാസര്‍കോട്: ജില്ലയിലെ ഏറ്റവു വലിയ മതവിദ്യാര്‍ഥി (മുതഅല്ലിം) സമ്മേളനത്തിന് കാഞ്ഞങ്ങാട് വേദിയാവുന്നു.സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ മലപ്പുറത്ത് സംഘടിപ്പിക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് മത വിദ്യാര്‍ഥി സമ്മേളനം ജില്ലകള്‍തോറും സംഘടിപ്പിക്കുന്നത്. ജില്ലയിലെ പള്ളി ദര്‍സുകള്‍ ശരീഅത്ത്-ദഅ്‌വ കോളജില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ചെയ്തുകഴിഞ്ഞു.
കാഞ്ഞങ്ങാട് സൂര്യാ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്ന സമ്മേളനം പ്രൗഢമായ ക്ലാസുകള്‍ കൊണ്ടും പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകും. ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് മദനി പതാക ഉയര്‍ത്തും.
എസ് വൈ എസ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ് മാന്‍ ദാരിമി, എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി മലപ്പുറം, മുഹ്‌യദ്ദീന്‍ സഅദി കൊട്ടുകര എന്നിവര്‍ ജമാഅത്ത്, ദഅ്‌വത്ത്, സിറാത്വുല്‍ മുസ്തഖീം എന്നീ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളിലെ ഖാസിയുമായ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ സമാപന നസ്വീഹത്ത് നല്‍കും. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് ഹസനുല്‍ അഹ്ദല്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, സ്വാലിഹ് സഅദി തളിപ്പറമ്പ്, വെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ മജീദ് ബാഖവി പൊയ്യത്ത്ബയല്‍, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, സി കെ കെ ദാരിമി മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ വാഹിദ് സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അശ്‌റഫ് അശ്‌റഫി, അശ്‌റഫ് കരിപ്പൊടി, ബഷീര്‍ പുളിക്കൂര്‍, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, അബ്ദുറശീദ് സഅദി കാക്കടവ്, ജാഫര്‍ സി എന്‍ പ്രസംഗിക്കും. 4 മണിക്ക് റാലി ആരംഭിക്കും. തെക്കെപുറം ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടച്ചേരിയില്‍ സമാപിക്കും.