ചരക്കു സേവന നികുതി ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും

Posted on: November 27, 2014 10:57 pm | Last updated: November 27, 2014 at 10:57 pm

Final touches to the Annual Budget 2014-15ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രത്യക്ഷ നികുതി ചട്ടം നടപ്പാക്കുന്ന കാര്യത്തില്‍ സമവായമായിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ യോഗം വൈകാതെ വീണ്ടും വിളിക്കുന്നുണ്ട്. സമവായമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ നികുതി സമ്പ്രദായം നികുതിദായകര്‍ക്ക് സൗകര്യപ്രദമായ വിധത്തിലാക്കി മാറ്റേണ്ടതുണ്ട്. അതനുസരിച്ച് കൂടുതല്‍ നികുതിവരുമാനം ലഭിക്കുന്ന വിധവുമാകണം. ഇതിന് ഘട്ടംഘട്ടമായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.