ആറു മാസങ്ങളില്‍ നല്‍കിയത് അഞ്ചു ലക്ഷം വിസകള്‍

Posted on: November 27, 2014 7:00 pm | Last updated: November 27, 2014 at 7:52 pm

ദുബൈ: 2014ന്റെ ആദ്യ ആറു മാസങ്ങളില്‍ ദുബൈ വിതരണം ചെയ്തത് 4.78 ലക്ഷം താമസ വിസകള്‍. എമിറേറ്റിലെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിന് ഏറെ കരുത്തുപകരുന്ന കാര്യമാണ് ഇതെന്ന് ദ ഇന്റര്‍നാഷനല്‍ പ്രോപര്‍ട്ടി ഷോ 2015ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജോസിന്‍ ഹെജിമന്‍സ് വ്യക്തമാക്കി. യു എ ഇയിലെ ജനസംഖ്യ വര്‍ധിക്കുന്നതിന്റെ ഭാഗമാണ് ഇത്രയും കൂടുതല്‍ വിസ വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ വിതരണം ചെയ്യാന്‍ സാധിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആരംഭിക്കുന്ന എക്‌സിബിഷനുള്ള വര്‍ധിച്ച പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും ജോസിന്‍ പറഞ്ഞു.