അതുല്‍ കുബ്ലെയ്ക്ക്‌ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം

Posted on: November 27, 2014 5:13 pm | Last updated: November 27, 2014 at 5:15 pm

sachin-award-650_112714095121>>സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തിലെ ചിത്രമെടുത്തത് അതുല്‍ കുംബ്ലെ

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റിലെ ചിത്രത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം. മുംബൈ വാങ്കഡെയിലെ അവസാന ടെസ്റ്റില്‍ സച്ചിന്‍ ബാറ്റ് ചെയ്യാനായി പവലിയന്റെ പടികളിറങ്ങുന്ന ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മിഡ്ഡേ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ മുംബൈ സ്വദേശിയായ 41 വയസ്സുകാരന്‍ അതുല്‍ കുബ്ലെയാണ് ചിത്രമെടുത്തത്.മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി 240 ലധികം ഫോട്ടോഗ്രാഫറുമാരില്‍ നിന്നായി 8000ലധികം ചിത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.75000 രൂപയും പ്രശസ്്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അടുത്ത മാസം പുരസ്‌കാരം സമ്മാനിക്കും. നേരത്തെ വിസ്ഡന്‍ എംസിസി ഫോട്ടോ ഓഫ് ദ ഇയറായും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.