Connect with us

Kerala

ജനപക്ഷയാത്രയെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് സുധീരന്‍

Published

|

Last Updated

തൊടുപുഴ: ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ മദ്യലോബിയുടെ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മദ്യലോബിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഢാലോചന ജനപക്ഷയാത്ര തകര്‍ക്കാന്‍ നടക്കുന്നുണ്ട്. യാത്രക്ക് വേണ്ടി പിരിവു നടത്തിയ ചങ്ങനാശേരിയിലെ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സുധീരന്‍ പറഞ്ഞു.
ബാറുടമകളില്‍ നിന്ന് പണം പിരിച്ചതില്‍ പങ്കില്ലെന്ന് പറയുന്ന കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ അവിശ്വസിക്കേണ്ട കാര്യമില്ല. കേരളത്തിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരും തന്റെ അടുത്ത ആള്‍ക്കാരാണെന്നും സുധീരന്‍ പറഞ്ഞു.

Latest