സിംബാബ്‌വെയെ തകര്‍ത്തു; ബംഗ്ലാദേശിന് പരമ്പര

Posted on: November 26, 2014 9:16 pm | Last updated: November 26, 2014 at 10:18 pm

CRICKET-BAN-ZIMധാക്ക: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചു മത്സരങ്ങളില്‍ മൂന്നു മത്സരങ്ങളും ജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ 124 റണ്‍സിന്റെ വിജയമാണ് ബംഗ്ലാദേശ് നേടിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 297 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വേ 173 റണ്‍സിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് നേടിയ അറഫാത്ത് സണ്ണിയുടെ ബൗളിംഗാണ് സിംബാബ്‌വേയെ തകര്‍ത്തത്.

ടോസ് നേടിയ സിംബാബ്‌വേ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 95 റണ്‍സെടുത്ത അനാമുള്‍ ഹക്കിന്റെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അനാമുള്‍ ഹക്കാണ് കളിയിലെ താരം.