കള്ളപ്പണം തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഖാര്‍ഗെ

Posted on: November 26, 2014 7:30 pm | Last updated: November 26, 2014 at 7:30 pm

MALLIKARJUN GARGEന്യൂഡല്‍ഹി: നൂറ് ദിവസം കൊണ്ട് കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കള്ളപ്പണ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കളളപ്പണ നിക്ഷേപം പുറത്തുവിടുമെന്ന് പറഞ്ഞ കേന്ദ്രം അതിന് തയ്യാറായില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാമിക്കുകയും എതിരാളികളെ താറടിക്കുകയും മാത്രമാണ് ആറു മാസമായിട്ടും സര്‍ക്കാര്‍ ചെയ്തുവരുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തെറ്റായ പ്രഖ്യാപനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു.