ആഡംബര ഉത്പന്ന വിറ്റഴിക്കല്‍

Posted on: November 26, 2014 4:25 pm | Last updated: November 26, 2014 at 4:25 pm

ദുബൈ: ആഡംബര ഉത്പന്നങ്ങളുടെ വിറ്റഴിക്കല്‍ വില്‍പന ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ഈ മാസം 29 വരെ നീണ്ടുനില്‍ക്കും. പ്രവേശനം സൗജന്യം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ബ്രാന്‍ഡ്‌സ് ബേ ഡോട്ട് കോം എം ഡി വിജയ് സമ്യാനി പറഞ്ഞു. 25 മുതല്‍ 75 വരെ ശതമാനം വിലക്കുറവിലാണ് വില്‍ക്കുന്നത്. ചെറൂട്ടി, കാല്‍വിന്‍ ക്ലീന്‍, നിനാറിച്ചി തുടങ്ങിയ ഉത്പന്നങ്ങളാണ് വില്‍പനക്കുള്ളതെന്നും വിജയ് സമ്യാനി പറഞ്ഞു.