Connect with us

Kozhikode

ഗെയില്‍ വാതക പൈപ്പ് ലൈന്‍: പ്രക്ഷോഭ യാത്ര സമാപിച്ചു

Published

|

Last Updated

മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ജില്ലാ കമ്മിറ്റി പ്രക്ഷോഭയാത്ര നടത്തി. പൈപ്പ് ലൈന്‍ കടന്നുപോകുന്ന 22 കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കി. ജില്ലാ അതിര്‍ത്തിയായ പന്നിക്കോട് നടന്ന ചടങ്ങില്‍ വിക്ടിംസ് ഫോറം മലപ്പുറം ജില്ലാ ചെയര്‍മാന്‍ അഡ്വ. നാരായണന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു. കാക്കിരി അബ്ദുല്ല അധ്യക്ഷനായിരുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം മോയന്‍ കൊളക്കാടന്‍, കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം എം ടി അശ്‌റഫ്, മജീദ് പുതുക്കുടി, ബാബു ബാലുകുന്നത്ത്, സി അബ്ദുല്‍ ഹമീദ് സഖാഫി, ബാബു മൂലയില്‍, കെ മുഹമ്മദലി പ്രസംഗിച്ചു. സി വി വാസുദേവന്‍ നമ്പൂതിരി, ജാഥാ ക്യാപ്റ്റന്‍ അഡ്വ. എസ് ഷാജിക്ക് പതാക കൈമാറി. കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളില്‍ നടന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സി മോയിന്‍കുട്ടി എം എല്‍ എ, വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, പ്രദീപ്കുമാര്‍ എം എല്‍ എ, റസാഖ് പാലേരി പ്രസംഗിച്ചു. തൂണേരിയില്‍ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലേരി ബാലന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ ആലിക്കുട്ടി അധ്യക്ഷനായിരുന്നു. ജാഥാക്യാപ്റ്റന്‍ അഡ്വ. ഷാജി, ജി അബ്ദുല്‍ അക്ബര്‍, കെ സി അന്‍വര്‍, അലവിക്കുട്ടി കാവനൂര്‍ പ്രസംഗിച്ചു.

Latest