Connect with us

International

ബംഗ്ലാദേശില്‍ മുന്‍ ഭരണ കക്ഷി നേതാവിന് വധശിക്ഷ

Published

|

Last Updated

ധാക്ക: ബംഗ്ലാദേശിലെ ഭരണകക്ഷി പാര്‍ട്ടിയിലെ ഒരു മുന്‍ നേതാവിന് യുദ്ധക്കുറ്റങ്ങളുടെ പേരില്‍ വധശിക്ഷ വിധിച്ചു. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ക്കിടയില്‍ ഇവിടുത്തെ ജനങ്ങളോട് ഇദ്ദേഹം ചെയ്ത യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് മുബാറക് ഹസ്സനെന്ന 64കാരന് കോടതി വധശിക്ഷ നല്‍കിയത്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന അവാമി ലീഗില്‍ നിന്ന് 2011ല്‍ ഇയാളെ പുറത്താക്കിയിരുന്നു.
കൂട്ടക്കൊലപാതകം, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇദ്ദേഹത്തിനെതിരെ തെളിയിക്കപ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
ഒമ്പത് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ മനുഷ്യത്വ വിരുദ്ധമായ കുറ്റങ്ങളുടെ പേരില്‍ ഇതിന് മുമ്പ് പല മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും വധശിക്ഷക്ക് വിധിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. 2010ലാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ശൈഖ് ഹസീന യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്വേഷണ കമ്മീഷന്‍ ആരംഭിച്ചത്. അടുത്തിടെ ജമാഅത്തെ ഇസ്‌ലാമി നേതാവിന് വിധിച്ചിരുന്ന വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചിരുന്നു.

Latest