Connect with us

International

ജീവിതകാലം മുഴുവന്‍ താന്‍ റഷ്യയുടെ പ്രസിഡന്റാകില്ലെന്ന് പുട്ടിന്‍

Published

|

Last Updated

മോസ്‌കോ: ജീവിതകാലം മുഴുവനായി റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് പുട്ടിന്‍. മാത്രമല്ല 2024 നപ്പുറത്തേക്ക് ഭരണരംഗത്ത് തന്നെ താനുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്സ് ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പുട്ടിന്‍ ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രസിഡന്റ് പദവിയില്‍ കൂടുതല്‍ കാലം നില്‍ക്കേണ്ട ആവശ്യം തനിക്കില്ല. പുതിയ തീരുമാനം വരാനിരിക്കുന്ന 2018 ലെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാകും അന്തിമമാക്കുക. അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തുടരാനും സാധ്യതയുണ്ട്. ഇപ്പോള്‍ ഏറെ പണിപ്പെട്ടാണ് ഭരണം മുന്നോട്ട് നീക്കുന്നത്. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ പലഭാഗത്ത് നിന്നുമുണ്ടാകുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരും ബിസിനസുകാരും ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരാണ്- അദ്ദേഹം പറഞ്ഞു.
62 കാരനായ പുട്ടിന്‍ 2000 മുതലാണ് റഷ്യയുടെ ഭരണതലത്തിലേക്ക് വരുന്നത്. നാല് വര്‍ഷത്തിന് ശേഷം മാറി നില്‍ക്കുകയും ചെയ്തു. പിന്നീട് 2012ല്‍ പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചു വരികയായിരുന്നു. ആറ് വര്‍ഷത്തേക്കാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്.