മാരുതി സ്റ്റിംഗ്‌റേ എ എം ടി അടുത്ത വര്‍ഷം

Posted on: November 24, 2014 6:42 pm | Last updated: November 24, 2014 at 6:42 pm

maruthi amtഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനുള്ള വാഗണ്‍ ആര്‍ മോഡലുമായി മാരുതി എത്തുന്നു. വാഗണ്‍ ആറിന്റെ സ്റ്റിംഗ്‌റേ എഡിഷനിലായിരിക്കും എ എം ടി ലഭ്യമാക്കുക. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുള്ള സ്റ്റിംഗ്‌റേയെക്കാള്‍ 30,000 രൂപ 35,000 രൂപ അധികമായിരിക്കും എ എം ടി വകഭേദത്തിനു വില. അടുത്തവര്‍ഷം പകുതിയോടെ സ്റ്റിംഗ്‌റേ എ എം ടി വിപണിയിലെത്തും.

ഇറ്റാലിയന്‍ കമ്പനി മാഗ്‌നേറ്റി മറേലിയാണ് മാരുതി സുസൂക്കി്ക്ക് എ എം ടി കിറ്റ് നിര്‍മിച്ച് നല്‍കുന്നത്. നിലവില്‍ പ്രതിമാസം 3,500 കിറ്റുകള്‍ നല്‍കുന്നുണ്ട്. എ എം ടി കാറുകള്‍ക്കുള്ള വര്‍ധിച്ച ജനപ്രീതി കണക്കിലെടുത്ത് പ്രതിമാസം 5000 എ എം ടി കിറ്റുകള്‍ ലഭ്യമാക്കാന്‍ മാരുതി ശ്രമിക്കുന്നുണ്ട്.