ഗൂഡല്ലൂര്‍,പന്തല്ലൂര്‍ ദേവര്‍ഷോല സോണ്‍ ലീഡേഴ്‌സ് അസംബ്ലി സമാപിച്ചു

Posted on: November 24, 2014 10:22 am | Last updated: November 24, 2014 at 10:22 am

ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ താജുല്‍ ഉലമ നഗറില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഒന്നാംമൈല്‍ സുന്നി മദ്‌റസയില്‍ നടന്ന എസ് വൈ എസ് ഗൂഡല്ലൂര്‍ സോണ്‍ ലീഡേഴ്‌സ് അസംബ്ലി സമാപിച്ചു. പി മൊയ്തു മുസ് ലിയാര്‍ അധ്യക്ഷതവഹിച്ചു. എസ് വൈ എസ് നീലഗിരി ജില്ലാ ട്രഷറര്‍ സി കെ കെ മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധി പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി മൂത്തേടം ക്ലാസെടുത്തു. സിറാജുദ്ധീന്‍ മദനി സ്വാഗതം പറഞ്ഞു.
ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ താജുല്‍ ഉലമ നഗറില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പാടന്തറ മര്‍കസില്‍ നടന്ന എസ് വൈ എസ് ദേവര്‍ഷോല സോണ്‍ ലീഡേഴ്‌സ് അസംബ്ലി സമാപിച്ചു. എസ് ടി അഹ്മദ് മുസ് ലിയാര്‍ അധ്യക്ഷതവഹിച്ചു. എസ് വൈ എസ് നീലഗിരി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധി പി എച്ച് ഉസ്മാന്‍ സഖാഫി മൂത്തേടം ക്ലാസെടുത്തു. ടി പി ബാവ മുസ് ലിയാര്‍ സ്വാഗതം പറഞ്ഞു.
ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ താജുല്‍ ഉലമ നഗറില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഉപ്പട്ടി താജുല്‍ ഉലൂം മദ്‌റസയില്‍ നടന്ന എസ് വൈ എസ് പന്തല്ലൂര്‍ സോണ്‍ ലീഡേഴ്‌സ് അസംബ്ലി സമാപിച്ചു. സലാം പന്തല്ലൂര്‍ അധ്യക്ഷതവഹിച്ചു. എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ പ്രാര്‍ഥന നടത്തി. എസ് വൈ എസ് നീലഗിരി ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം എന്ന വിഷയത്തില്‍ സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട് ക്ലാസെടുത്തു. സൈദ് മുഹമ്മദ് മുസ് ലിയാര്‍ സ്വാഗതവും നന്ദിയും പറഞ്ഞു. മജീദ് ഹാജി, കോയ തൊണ്ടളം തുടങ്ങിയവര്‍ സംബന്ധിച്ചു.