റെക്കോര്‍ഡ് കുതിപ്പ്

Posted on: November 23, 2014 10:30 pm | Last updated: November 23, 2014 at 10:30 pm

share marketആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങളുടെ നിക്ഷേപ താല്‍പര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും റെക്കോര്‍ഡ് കുതിപ്പ് നടത്തി. ബി എസ് ഇ എന്‍ എസ് ഇ സൂചികളിലെ കുതിപ്പ് പ്രദേശിക നിക്ഷേപകരെ വിപണിയിലേയ്ക്ക് അടുപ്പിച്ചു.
ബോംബെ സൂചിക 287 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. നിഫ്റ്റി 87 പോയിന്റ് മികവ് കാണിച്ചു. ബാെങ്കസ് സൂചികയിലും തിളക്കമാര്‍ന്ന മുന്നേറ്റം. ബാങ്കെസ് ഇന്‍ഡക്‌സ് 565 പോയിന്റ് വര്‍ധിച്ച് റെക്കോര്‍ഡായ 20,777 വരെ കയറി. കാപിറ്റല്‍ ഗുഡ്‌സ് ഇന്‍ഡക്‌സ് 350 പോയിന്റ് വര്‍ധിച്ചു. ആര്‍ ഐ എല്‍, എല്‍ ആന്റ് റ്റി, എയര്‍ ടെല്‍, ഡോ: റെഡീസ് ഓഹരികള്‍ മുന്ന് ശതമാനം ഉയര്‍ന്നു.
സൂചിക 27,921 ല്‍ നിന്ന് റെക്കോര്‍ഡായ 28,360 വരെ കയറി. വെള്ളിയാഴ്ച 28,334 പോയിന്റിലാണ്. ഈവാരം 28,489- 28,928 പോയിന്റില്‍ തടസവും 28,050-27,611 ല്‍ താങ്ങു്. ഇടപാടുകള്‍ നടന്ന അഞ്ചില്‍ മുന്ന് ദിവസവും വിപണി നേട്ടത്തിലാണ്. വാരത്തിന്റെ തുടക്കത്തില്‍ 8349 ല്‍ നിന്ന് കരുത്തു നേടി സൂചിക റെക്കോര്‍ഡായ 8487 ലേയ്ക്ക് നീങ്ങിയ ശേഷം വാരാന്ത്യം 8477 പോയിന്റിലാണ്. നിഫ്റ്റിക്ക് താങ്ങ് 8388-8249 ലാണ്. സൂചികയുടെ പ്രതിരോധം 8527-8666 പോയിന്റിലുമാണ്. ഫ്യൂചേഴ്‌സ് ആന്റ് ഓപ്ഷന്‍സില്‍ വ്യാഴാഴ്ച നവമ്പര്‍ സീരീസ് സെറ്റില്‍മെന്റാണ്. ക്രൈഡിറ്റ് റേറ്റിങ് ഏജന്‍സിയായ മുഡീസ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയെ നെഗഗ്ഗീവില്‍ നിന്ന് സ്‌റ്റേബിളാക്കി. ഈ നീക്കം ഫുകളുടെ നിക്ഷേപ താല്‍പര്യം ഉയര്‍ത്താം. വിദേശ ഫുകള്‍ കഴിഞ്ഞവാരം 272.54 കോടി രൂപ നിക്ഷേപിച്ചു. ചൈനീസ് കേന്ദ്ര ബാങ്ക് വാരാന്ത്യം പലിശ നിരക്ക് കുറച്ചു. ചൈനയുടെ നീക്കം ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തി.