വെളിച്ചെണ്ണക്കും കുരുമുളകിനും തിരിച്ചടി

Posted on: November 23, 2014 10:29 pm | Last updated: November 23, 2014 at 10:29 pm

marketകൊച്ചി: രാജ്യത്തെ വന്‍കിട മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചത് വെളിച്ചെണ്ണയ്ക്ക് തിരിച്ചടിയായി. വിദേശ കുരുമുളക് വരവ് ആഭ്യന്തര വിപണിയെ തളര്‍ത്തി. വ്യാവസായിക ഡിമാ് മങ്ങിയത് റബറിന്റെ മുന്നേറ്റം തടസപ്പെടുത്തി. സ്വര്‍ണ വില കയറി ഇറങ്ങി.
നാളികേരോല്‍പ്പന്നങ്ങള്‍ക്ക് വില ഇടിവ്. വന്‍കിട വെളിച്ചെണ്ണ ഉല്‍പാദകര്‍ കൊപ്ര സംഭരണം കുറച്ചത് വിപണിയെ തളര്‍ത്തി. ലോക്കല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യകാര്‍ കുറഞ്ഞത് മില്ലാകാരെ രംഗത്ത് നിന്ന് പിന്‍തിരിപ്പിച്ചു. കോഴിക്കോട് വെളിച്ചെണ്ണ 15,300 രൂപയാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 14,500 രൂപയില്‍ നിന്ന് 13,700 രൂപയായി. കൊ്രപ വില 9720 രൂപയില്‍ നിന്ന് 9210 രൂപയായി.
വിദേശ കുരുമുളക് ഇറക്കുമതി വ്യാപകമായി. ആഭ്യന്തര മാര്‍ക്കറ്റിലെ ഉയര്‍ന്ന വില കാണ് വ്യവസായികള്‍ ഇറക്കുമതി നടത്തിയത്. വിവിധ ഉല്‍പാദക രാജ്യങ്ങളില്‍ നിന്നുള്ള ചരക്കാണ് എത്തിച്ചത്. കുരുമുളകിന്റെ ലഭ്യത ഉയര്‍ന്നത് ഇടപാടുകാരെ ചരക്ക് സംഭരണത്തില്‍ പിന്‍തിരിപ്പിച്ചു. അതേ സമയം കൊച്ചി ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്ക് വരവ് കുറവാണ്. അന്തര്‍സംസ്ഥാന ഇടപാടുകാരില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതോടെ ഗാര്‍ബിള്‍ഡ് കുരുമുളക് 73,500 രൂപയില്‍ നിന്ന് 71,800 രൂപയായി. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില 1700 രൂപ കുറഞ്ഞ് 68,800 രൂപയായി.
പച്ച ഇഞ്ചിയുടെ ലഭ്യത വര്‍ധിച്ചത് ചുക്ക് വിലയെ ബാധിക്കാം. അതേ സമയം ഉത്തരേന്ത്യ ശൈത്യത്തിന്റെ പിടിയിലായ സാഹചര്യത്തില്‍ ചുക്കിനു ആഭ്യന്തര ഡിമാ് ഉയരാം. കൊച്ചിയില്‍ മീഡിയം ചുക്ക് 21,000 രൂപയിലും ബെസ്റ്റ് ചുക്ക് 23,000 രൂപയിലും വ്യാപാരം നടന്നു.
ടയര്‍ കമ്പനികളില്‍ നിന്നുള്ള പിന്‍തുണ കുറഞ്ഞത് മുലം റബറിന്റെ തിരിച്ചു വരവിനു അവസരം ലഭിച്ചില്ല. കൊച്ചി, കോട്ടയം വിപണികളില്‍ നാലാം ഗ്രേഡ് റബര്‍ 11,700 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 11,500 ല്‍ വില്‍പ്പന നടന്നു.
ആഭരണ വിപണികളില്‍ പവന്‍ 20,000 രൂപയില്‍ നിന്ന് 19,960 ലേയ്ക്ക് വാരാവസാനം താഴ്ന്നു. ഒരു ഗ്രാമിന്റെ വില 2495 രൂപ. ലനില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിനു 1202 ഡോളറിലാണ്.