ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍

Posted on: November 23, 2014 5:55 pm | Last updated: November 24, 2014 at 12:05 am

preejaന്യൂഡല്‍ഹി: ഡല്‍ഹി ഹാഫ് മാരത്തണില്‍ ഇന്ത്യന്‍ വനിതകളുടെ വിഭാഗത്തില്‍ മലയാളി താരം പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍. 21.1 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 19 മിനിറ്റ് 3 സെക്കന്‍ഡിലാണ് പ്രീജ ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഈ വിഭാഗത്തില്‍ പ്രീജയായിരുന്നു ചാമ്പ്യന്‍.

എതോപ്യയുടെ ഗുയെ അഡോള മാരത്തണ്‍ റെക്കോഡ് തിരുത്തി ഒന്നാം സ്ഥാനത്തെത്തി. 21.1 കിലോമീറ്റര്‍ 59.06 മിനിറ്റിന് ഫിനിഷ് ചെയ്ത്. 59.12 മിനിറ്റ് എന്ന റെക്കോഡാണ് അഡോള പിന്നിലാക്കിയത്.