Connect with us

Gulf

'വിദ്യാഭ്യാസത്തോടൊപ്പം നിശ്ചയദാര്‍ഡ്യവും ഉന്നത വിജയത്തിനാവശ്യം'

Published

|

Last Updated

അബുദാബി: വിദ്യാഭ്യാസത്തിന്റെ ഉന്നതപടവുകള്‍ കയറുന്നതോടൊപ്പം നിശ്ചയദാര്‍ഡ്യവും കൂടി ഉണ്ടെങ്കിലെ ജീവിത വിജയം നേടാനാകൂ എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പ്രസ്താവിച്ചു.
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം സംഘടിപ്പിച്ച 11-ാമത് ശൈഖ് സായിദ് മെമ്മോറിയല്‍ എജ്യുക്കേഷനല്‍ അവാര്‍ഡ് വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുപഠിക്കുന്നു എന്നല്ല പഠിച്ചത് എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതാണു ജീവിത വിജയത്തിന്റെ മാനദണ്ഡം, അദ്ദേഹം പറഞ്ഞു. 2014ല്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ സി ബി എസ് സി, കേരള സിലബസുകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസും എ വണും നേടിയ കുട്ടികളെയും മാതൃഭാഷാ പരിപോഷണത്തിനായി മലായാളത്തിനു മാത്രമായി എ പ്ലസും നേടിയ 140ഓളം കുട്ടികളെയാണു സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കി ആദരിച്ചത്. സി ബി എസ് ഇ പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ അഞ്ചലി അനില്‍ ഷെണായി, കൊമേര്‍ഴ്‌സ് വിഭാഗത്തില്‍ സാദിയ പങ്കാര്‍ക്കര്‍, (ഇരുവരും അബുദാബി ഇന്ത്യന്‍ സ്‌കൂള്‍), കേരളാ സിലബസില്‍ സയന്‍സ് വിഭാഗത്തില്‍ ആയിഷാ സല്‍മാ അബ്ദുല്ല, കൊമേഴ്‌സ് വിഭാഗത്തിലെ ഷാഹിനാ ബാനു (ഇരുവരും മോഡല്‍ സ്‌കൂള്‍) എന്നിവര്‍ക്ക് സ്വര്‍ണ മെഡലുകളും സമ്മാനിച്ചു. വീക്ഷണം അംഗങ്ങളുടെ കുട്ടികളില്‍ നിന്നും ഉന്നത വിജയം നേടിയ ദീപ്തി തോമസ് (പെട്രോളിയം ഉന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പെട്രോളിയം എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം) ഡോ. ഷബീര്‍ കുഞ്ഞഹമ്മദ് (ഒഫ്താല്‍മോളജിയില്‍ എം.എസ്),ഷെറിന്‍ രാജു ചെറിയാന്‍ (എം ബി എ) എന്നിവരെയും ആദരിച്ചു. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, സെന്റ്‌ജോസഫ് സ്‌കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാഡമി, സണ്‍ റൈസ് സ്‌കൂള്‍,അല്‍ നൂര്‍ ഇസ്‌ലാമിക് സ്‌കൂള്‍, ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂള്‍ എന്നിവക്കും അവാര്‍ഡ് സമ്മാനിച്ചു.
നീനാ തോമസ് അധ്യക്ഷത വഹിച്ചു. ദലാല്‍ അല്‍ ഖുബൈസി മുഖ്യപ്രഭാഷണം നടത്തി. വൈ. സുധീര്‍കുമാര്‍ ഷെട്ടി, എം യു വാസു, ഷിബു വര്‍ഗീസ്, നടരാജന്‍, പി ബാവ ഹാജി, സി എം അബ്ദുല്‍ കരീം, ടി എം നിസാര്‍, കരുണാകരന്‍, ഉണ്ണികൃഷ്ണന്‍, എം യു ശിവരാമന്‍, എം എം നാസര്‍, ഒയാസിസ് എം ഡി, ഷാജഹാന്‍, സുഹറ കുഞ്ഞഹമ്മദ്, റീജാ അബൂബക്കര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest