Connect with us

Wayanad

അനിലിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ജീവനേകും

Published

|

Last Updated

കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണില്‍ കലക്ടറുടെ വസതിക്ക് സമീപം വ്യാഴാഴ്ച ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച അനില്‍ ജോസ് കണ്ണും കരളും ഹൃദയവും വൃക്കയുമായി മറ്റുള്ളവരിലൂടെ ഇനിയും ജീവിക്കും.
കല്‍പ്പറ്റ മുണ്ടേരിയിലെ സ്രാമ്പിക്കല്‍ ജോസിന്റെയും സാലിയുടെയും മകനാണ് അനില്‍ ജോസ്. വെള്ളിയാഴ്ച രണ്ടുമണിക്കാണ് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്.വ്യാഴാഴ്ച പത്തുമണിയോടെ സുഹൃത്ത് ഹരികൃഷ്ണനൊപ്പം സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന ബൈപ്പാസ് റോഡില്‍ ഉഷാഭവനില്‍ പി.വി. സുരേഷിന്റെ മകന്‍ ഹരികൃഷ്ണന് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
മസ്തിഷ്‌കമരണം സംഭവിച്ച അനില്‍ ജോസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
“ഞങ്ങളുടെ പൊന്നുമോന്‍ പോയി. ഇനി അവന്‍ മറ്റുള്ളവരിലൂടെയെങ്കിലും ജീവിക്കുന്നത് കണ്ട് ഞങ്ങള്‍ക്ക് ആശ്വാസിക്കാമല്ലോ..” അനിലിന്റെ അച്ഛന്‍ ജോസ് പറഞ്ഞു. അവയവദാന നടപടികള്‍ വെള്ളിയാഴ്ച രാത്രി തന്നെ പൂര്‍ത്തിയായിരുന്നു. കല്‍പറ്റ ഡീപോള്‍ പള്ളിയില്‍ സംസ്‌കാരം നടത്തി.
പ്ലസ്ടു കഴിഞ്ഞ അനില്‍ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അച്ഛന്‍ ജോസ് കല്‍പറ്റ ഫാത്തിമ മാതാ ആസ്പത്രിയിലെ പി.ആര്‍.ഒയാണ്. അമ്മ: സാലിയും ഇവിടെ തന്നെ ജോലി ചെയ്യുന്നു. സഹോദരങ്ങള്‍: അരുണ്‍, അമല്‍, മിനു, അനിത.

---- facebook comment plugin here -----

Latest