Connect with us

Malappuram

തവനൂരില്‍ 2.70 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് അനുമതി

Published

|

Last Updated

എടപ്പാള്‍: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തവനൂര്‍ ഡിവിഷനില്‍ 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി 2,70,73,000 രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതിയായതായി തവനൂര്‍ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പൊല്‍പ്പാക്കര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തവനൂര്‍ ഡിവിഷന്റെ രൂപവത്കരണത്തിന് ശേഷം ഇത്രയധികം വികസന പ്രവൃത്തികള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്നത് ഇത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. തവനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ബസും പാഠ്യേതര മികവ് പുലര്‍ത്താന്‍ ബാന്റ് സെറ്റും നല്‍കും.
അതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തവനൂര്‍ പമ്പ് ഹൗസ് മുതല്‍ അഗ്രികള്‍ച്ചറല്‍ റോഡ് (പത്ത് ലക്ഷം), മാനൂര്‍ കരുവന്‍പടി റോഡ് ടാറിംഗ് (ഇരുപത്തിനാല് ലക്ഷത്തി അറുപതിനായിരം) ,മദിരശ്ശേരി എന്‍ എച്ച് റോഡ് റീടാറിങ്ങ് (അഞ്ച് ലക്ഷം),മാങ്ങാട്ടൂര്‍ തിരുത്തി റോഡ് നവീകരണം (അഞ്ച് ലക്ഷം), മാങ്ങാട്ടൂര്‍ കാലടി റോഡ് നവീകരണം (പത്ത് ലക്ഷം), നെല്ലക്കര തണ്ടിലം റോഡ് നവീകരണം (പത്ത് ലക്ഷം), മദിരശ്ശേരി പബ്ഹൗസ് റോഡ് റീടാറിംഗ് (അഞ്ച് ലക്ഷം), മാത്തൂര്‍ പള്ളി നാല് സെന്റ് കോളനി റോഡ് (പതിനഞ്ച് ലക്ഷം), കോലോത്ത് പാടം കല്‍വര്‍ട്ട് റോഡ് നിര്‍മാണം (11,10000) പാട്ടുപറബ് വിഷ്ണുക്ഷേത്രം റോഡ് മെറ്റലിംഗ് (പത്ത് ലക്ഷം),തൃക്കണാപുരം കനാല് പള്ളിത്താഴം റോഡ് (പതിനഞ്ച് ലക്ഷം), കെ വി കെ പടി പുതുവാക്കുളം റോഡ് ടാറിംഗ് (ആറ് ലക്ഷം), ജി എച്ച് എസ് എസ് കാടഞ്ചേരി മെയിന്റനനന്‍സ് (പത്ത്‌ലക്ഷം), കെ എം ജി വി എച്ച് എസ് എസ് മെയിന്റനനന്‍സ് (പതിനൊന്ന് ലക്ഷം), നെല്ലക്കര വൈലിപ്പറ്റ എസി കോളനി റോഡ് (എട്ട് ലക്ഷം), പൂക്കരത്തറ ഒളമ്പകടവ് റോഡ് റീടാറിംഗ് (11,92,000) മാങ്ങാട്ടൂര്‍ മൂച്ചിറ റോഡില്‍ കല്‍വര്‍ട്ട് നിര്‍മാണം (പത്ത് ലക്ഷം), അംശകച്ചേരി ഉദിനിക്കര റോഡ് റീടാറിംഗ് (9 16000), എലിയാത്തുതറ കോളനി റോഡ് വൈഡിംഗ്, റീടാറിംഗ് (പത്ത് ലക്ഷം), കാടഞ്ചേരി ജിഎച്ച്എസ്എസ് ക്ലാസ് റൂം നിര്‍മാണം (ഇരുപത്തിനാല് ലക്ഷം), തൃക്കണാപുരം കുടിവെള്ള പദ്ധതി (ആറ് ലക്ഷം), തെക്കുംമുറി കുടിവെള്ള പദ്ധതി (ആറ് ലക്ഷം), ജില്ലാ പഞ്ചായത്ത് വൊക്കേഷനന്‍ ഹയര്‍സെക്കന്‍ഡറി (നാലര ലക്ഷം), അയിലക്കാട് കൊട്ടമുക്ക് റോഡ് റീടാറിംഗ് (അഞ്ച് ലക്ഷം), മദിരശ്ശേരി ഭാരതപുഴയില്‍ മഴവെള്ള സംഭരണി (17, 50000), പാലത്തോട് തോടിലെ അമ്മയം കോളനി റോഡിലും കല്‍വര്‍ട്ട് (10,75000) തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് അനുമതിയായത്.

---- facebook comment plugin here -----

Latest