എക്‌സലന്‍ഷ്യ ട്രെയിനിംഗ് ക്യാമ്പ് സമാപിച്ചു

Posted on: November 23, 2014 4:52 am | Last updated: November 22, 2014 at 11:53 pm

മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ സെക്രട്ടറിമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച എക്‌സലന്‍ഷ്യ-2 ട്രെയിനിംഗ് ക്യാമ്പ് സമാപിച്ചു.
പുതിയ കാലത്ത് പുതിയ പ്രവണതകളുമായി സംഘടനയെ നയിക്കാന്‍ സെക്രട്ടറിമാരെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ ‘ഐഡന്റിറ്റി’, ‘ഓര്‍ഗനൈസേഷന്‍’, ‘കോര്‍ഡിനേഷന്‍’ യഥാക്രമം സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, പ്രൊഫ. കെ എം എ റഹീം എന്നിവര്‍ അവതരിപ്പിച്ചു. സംഘശാക്തീകരണത്തിന്റെ പുതിയ കാഹളവുമായി ഇറങ്ങിത്തിരിക്കാന്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സമാപന സെഷനില്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സമാപന പ്രസംഗം നടത്തി. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.