സൂരജിനെതിരായ നടപടി സംശയാസ്പദമെന്ന് പിണറായി

Posted on: November 22, 2014 7:53 pm | Last updated: November 23, 2014 at 12:24 am

pinarayiതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരായ നടപടി സംശയാസ്പദമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതുവരെ സൂരജിനെ സംരക്ഷിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. സലിംരാജും സൂരജും തമ്മിലുള്ള ബന്ധം പുറത്താകാതിരിക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.